Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranveer Singh

‘വി​ജ​യി​ക​ൾ​ക്ക് ശ​ത്രു​ക്ക​ളു​ണ്ടാ​കും’; ര​ൺ​വീ​ർ സിം​ഗി​ന് പി​ന്തു​ണ​യു​മാ​യി ക​ങ്ക​ണ റ​ണാ​വ​ത്ത്

മും​ബൈ: ‘ഡോ​ൺ 3’ സി​നി​മ​യി​ൽനി​ന്നു​ള്ള പെ​ട്ടെ​ന്നു​ള്ള പി​ന്മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​നെ​തി​രെ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വെ​സ്റ്റേ​ൺ ഇ​ന്ത്യ സി​നി എം​പ്ലോ​യീ​സ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​വാ​ദ​ത്തി​ൽ ര​ൺ​വീ​റി​ന് പി​ന്തു​ണ​യു​മാ​യി ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്ത്. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 'ഭാ​ര​ത് ഭാ​ഗ്യ വി​ധാ​താ'​യു​ടെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് ക​ങ്ക​ണ ര​ൺ​വീ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്.

"വി​ജ​യ​ശ്രീ​ലാ​ളി​ത​രാ​യ ആ​ളു​ക​ൾ​ക്ക് എ​പ്പോ​ഴും ജീ​വി​ത​ത്തി​ൽ ശ​ത്രു​ക്ക​ളു​ണ്ടാ​കും. ര​ൺ​വീ​ർ സിം​ഗ് ത​ന്‍റെ ക​രി​യ​റി​ൽ നേ​ടി​യ വി​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ത്രം ഇ​പ്പോ​ൾ ചി​ന്തി​ച്ചാ​ൽ മ​തി. ജീ​വി​ത​ത്തി​ൽ മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ നി​ര​വ​ധി ത​ട​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും. എ​നി​ക്കും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്, ഞാ​ൻ ഇ​പ്പോ​ഴും ന​ന്നാ​യി ത​ന്നെ മു​ന്നോ​ട്ടു പോ​കു​ന്നു," ക​ങ്ക​ണ പ​റ​ഞ്ഞു.

ര​ൺ​വീ​റി​നെ വി​ല​ക്കി​യ യൂ​ണി​യ​ൻ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സം​വി​ധാ​യ​ക​ൻ രാം ​ഗോ​പാ​ൽ വ​ർ​മ​യും രം​ഗ​ത്തെ​ത്തി. ഫെ​ഡ​റേ​ഷ​ൻ ഒ​രു ക​ങ്കാ​രു കോ​ട​തി​യാ​ണെ​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി ന​ൽ​കു​ന്ന​ത് ര​ൺ​വീ​റി​നെ​പ്പോ​ലെ​യു​ള്ള സൂ​പ്പ​ർ​ താ​ര​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഈ ​വി​ല​ക്ക് വി​ല​പ്പോ​കി​ല്ലെ​ന്നും ഒ​ടു​വി​ൽ യൂ​ണി​യ​ൻ സ്വ​യം ഒ​രു ത​മാ​ശ​യാ​യി മാ​റു​മെ​ന്നും അ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ര​ൺ​വീ​ർ സിം​ഗ് 'ഡോ​ൺ 3'യി​ൽനിന്നു പെ​ട്ടെ​ന്ന് പി​ന്മാ​റി​യ​ത് കാ​ര​ണം പ്രീ-​പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ൽ 45 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നു കാ​ണി​ച്ച് സം​വി​ധാ​യ​ക​ൻ ഫ​ർ​ഹാ​ൻ അ​ക്ത​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഫെ​ഡ​റേ​ഷ​ൻ‌ ര​ൺ​വീ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Latest News

Corehub Up